ശാന്തന്‍പാറ: പൂപ്പാറ ടൗണില്‍ കുടിയൊഴിപ്പിക്കപ്പെട്ട 15 കുടുംബങ്ങള്‍ക്ക് ഭൂരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി പതിച്ചുനല്‍കും. മറ്റൊരു സ്ഥലത്തും വീടും ഭൂമിയും ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് സ്ഥലം നല്‍കുന്നത്. ഈ കുടുംബങ്ങളുടെ പുനരധിവാസ നടപടികള്‍ വിലയിരുത്തുന്നതിനായി ശാന്തന്‍പാറയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.
ഡീന്‍ കുര്യാക്കോസ്എംപി, സേനാപതി വേണു എംഎല്‍എ, ദേവികുളം സബ്കളക്ടര്‍ വി.എം. ആര്യ, പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് എന്നിവര്‍ പങ്കെടുത്തു. പൂപ്പാറയില്‍ പന്നിയാര്‍ പുഴയുടെ പുറമ്പോക്കിലുണ്ടായിരുന്ന 29 വീടുകളും മൂന്ന് ആരാധനാലയങ്ങളും 56 വ്യാപാരസ്ഥാപനങ്ങളും ഉള്‍പ്പെടെ 88 കെട്ടിടങ്ങളാണ് 2024 ജനുവരി 17ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ മേയ് ഏഴിന് പൊളിച്ചുനീക്കിയത്.
വീടില്ലാത്ത കുടുംബങ്ങള്‍ വാടകവീടുകളിലും ബന്ധുവീടുകളിലുമാണ് ഇപ്പോള്‍ താമസിച്ചുവരുന്നത്.